പൗരത്വ നിയമ ഭേദഗതി അനുകൂല റാലി; ബിജെപി എംപി ഉൾപ്പെടെ 61 പേർക്കെതിരെ എഫ്ഐആർ - FIR
നിരോധനാജ്ഞ നിലനിൽക്കെ പൗരത്വ നിയമ ഭേദഗതി അനുകൂല റാലി സംഘടിപ്പിച്ചതിനെതിരെ റാലിയിൽ പങ്കെടുത്ത 300ഓളം പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
പൗരത്വ നിയമ ഭേദഗതി അനുകൂല റാലി; ബിജെപി എംപി ഉൾപ്പെടെ 61 പേർക്കെതിരെ എഫ്ഐആർ
ഭോപ്പാൽ:നിരോധനാജ്ഞ നിലനിൽക്കെ പൗരത്വ നിയമ ഭേദഗതി അനുകൂല റാലി സംഘടിപ്പിച്ചതിനെതിരെ ബിജെപി എംപി ഗുമാൻ സിംഗ് ദാമർ ഉൾപ്പെടെ 61 പേർക്കെതിരെ എഫ്ഐആർ. രത്‌ലാം - ജാബുവ എം.പിയാണ് ഗുമാൻ സിംഗ് ദാമർ. ജാബുവയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന റാലിയിൽ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലത്ത് സെക്ഷൻ 144 ഏർപ്പെടുത്തിയത്. റാലിയിൽ പങ്കെടുത്ത 300ഓളം പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സെക്ഷൻ 188 പ്രകാരമാണ് പൊലീസ് കേസെടുത്തത്.