കൊൽക്കത്ത:ബങ്കൂരയിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി വ്യാജസന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച് ബിജെപി എംപി സുഭാഷ് സർക്കാറിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ജയദീപ് ചട്ടോപാധ്യായ പരാതി നൽകിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വ്യാജ പ്രചരണം; ബിജെപി എംപിക്കെതിരെ എഫ്‌ഐആർ
സർക്കാർ ആശുപത്രിയിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ ഏപ്രിൽ 12 അർദ്ധരാത്രി അധികൃതർ സംസ്‌കരിച്ചിരുന്നു. ഇരുവരും കൊവിഡ് ബാധിതരാണെന്നും ഇവരുടെ മൃതദേഹങ്ങൾ ശരിയായ രീതിയിലല്ല സംസ്കരിച്ചതെന്നും ആരോപിച്ചാണ് എംപി സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്.
വ്യാജ പ്രചരണം
സർക്കാർ ആശുപത്രിയിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ ഏപ്രിൽ 12 അർദ്ധരാത്രി അധികൃതർ സംസ്‌കരിച്ചിരുന്നു. ഇരുവരും കൊവിഡ് ബാധിതരാണെന്നും ഇവരുടെ മൃതദേഹങ്ങൾ ശരിയായ രീതിയിലല്ല സംസ്കരിച്ചതെന്നും ആരോപിച്ചാണ് എംപി സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. ഇതിനെതിരെ ടിഎംസി നേതാക്കൾ രംഗത്തെത്തുകയും എംപിയെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനാ ഫലങ്ങൾ വരുന്നതിന് മുമ്പാണ് ഭരണകൂടം മൃതദേഹങ്ങൾ സംസ്‌കരിച്ചതെന്ന് എംപി പറഞ്ഞു.