ലോക്‌ഡൗൺ ലംഘനം; ഉത്തർ പ്രദേശിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു - lockdown violation
പ്രാദേശിക ബിജെപി നേതാവ് ഉൾപ്പെടെ 50 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്
ലോക്‌ഡൗൺ ലംഘനം ; ഉത്തർ പ്രദേശിൽ 50 പേർക്ക് എതിരെ പൊലീസ് കേസെടുത്തു
ലഖ്‌നൗ: ലോക്‌ഡൗൺ ലംഘിച്ചതിനെ തുടർന്ന് ഉത്തർ പ്രദേശിൽ പ്രാദേശിക ബിജെപി നേതാവ് അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. വാർഡ് മെബറായ ബിജെപി നേതാവ് ഹരിപാലിനെതിരെയാണ് കേസ് എടുത്തതെന്നും ജില്ലയിൽ ഇതുവരെ 2526 പേർക്കെതിരെ ലോക്‌ഡൗൺ ലംഘിച്ചതിനെ തുടർന്ന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 541 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തതെന്നും 12,480 പേരിൽ നിന്ന് ഫൈൻ ഈടാക്കിയെന്നും പൊലീസ് അറിയിച്ചു. 1121 വാഹനങ്ങളാണ് പൊലീസ് ഇതുവരെ പിടിച്ചെടുത്തത്.