കേരളം

kerala

ETV Bharat / bharat

വ്യോമസേന ആക്രമണത്തിൽ തകർന്ന പാക് യുദ്ധവിമാനത്തിന്‍റെ ചിത്രം പുറത്ത്

വിമാനത്തിന്‍റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്. പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളാണെന്ന് എഎൻഐ.

ആക്രമണത്തിൽ തകർന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങൾ പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നും കണ്ടെത്തി

By

Published : Feb 28, 2019, 12:59 PM IST

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തകർന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങൾ പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നും കണ്ടെത്തി. വിമാനത്തിന്‍റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്. പാകിസ്ഥാന്‍ സൈന്യത്തിലെ 7 നോർത്തേൺ ലൈറ്റ് ഇൻഫന്‍ററിയുടെ കമാൻഡിംഗ് ഓഫീസർ തകർന്നുവീണ വിമാനത്തിന്‍റെ നാശാവശിഷ്ടങ്ങൾ പരിശോധിക്കുന്നതാണ് ചിത്രം.

ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളാണിതെന്ന് സമൂഹമാധ്യമത്തിലെ പ്രചാരണങ്ങൾ ഇന്ത്യൻ വ്യോമസേന തള്ളിയിരുന്നു. പിന്നീട് ഇത് പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയുടെ ആക്രമണത്തിൽ തകർന്ന പാകിസ്ഥാൻ യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്.

ഇന്നലെ മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ അതിർത്തി കടന്ന് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനായി പറന്നെത്തിയത്. അതിർത്തിയ്ക്ക് മൂന്ന് കിലോമീറ്റർ കടന്നെത്തിയ പോ‍ർവിമാനങ്ങളിലൊന്ന് ഇന്ത്യയുടെ മിഗ് 21 പോർവിമാനങ്ങളുടെ പ്രത്യാക്രമണത്തിൽ തകർന്നുവീഴുകയായിരുന്നു. ഇന്ത്യൻ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ മറ്റ് രണ്ട് എഫ്16 വിമാനങ്ങളും തിരികെ പറക്കുകയായിരുന്നു.

അതിർത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്ന് വീണതിന് പിന്നാലെ പാകിസ്ഥാനി പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പൈലറ്റിന് പിന്നീടെന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എഎൻഐ.

ABOUT THE AUTHOR

...view details