കറാച്ചി: പാകിസ്ഥാൻ മുൻ പ്രസിഡന്‍റും പാകിസ്ഥാൻ പീപിൾ പാർട്ടി സഹ സ്ഥാപകനുമായ ആസിഫ് അലി സർദാരിയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യാജമെന്ന് അഭിഭാഷകൻ ഫാറൂഖ് എച്ച് നെയ്ക്ക്. ആസിഫ് അലി സർദാരിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നെയ്ക്ക് പറഞ്ഞു.
ആസിഫ് അലി സർദാരിയുടെ മരണവാർത്ത അടിസ്ഥാനരഹിതമെന്ന് അഭിഭാഷകൻ
ആസിഫ് അലി സർദാരിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശിക്ഷയിൽ കഴിഞ്ഞിരുന്ന സർദാരിക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഇസ്ലാമാബാദ് ഹൈക്കോടതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 10 നാണ് ആസിഫ് അലി സർദാരിയെ അഴിമതി വിരുദ്ധ സംഘടന അറസ്റ്റ് ചെയ്തത്. പിന്നീട് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, മറ്റ് അസുഖങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയതിനെത്തുടർന്ന് ഒക്ടോബറിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് സർദാരിയെ പിംസിലേക്ക് മാറ്റി.