ചണ്ഡിഗഡ്:കർഷക പ്രക്ഷോഭത്തിനിടെ മരിച്ച പഞ്ചാബിലെ കർഷകരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ 76 കർഷകർ മരിച്ചതായി റിപ്പോർട്ട് ലഭിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകും.
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി - പഞ്ചാബ് മുഖ്യമന്ത്രി
പ്രതിഷേധത്തിനിടെ 76 കർഷകർ മരിച്ചതായി റിപ്പോർട്ട് ലഭിച്ചതായും പഞ്ചാബ് സ്വദേശികളായ കർഷകരുടെ കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഈ രാജ്യത്ത് ഒരു ഭരണഘടനയുണ്ടോ, പാർലമെന്‍റിൽ ചർച്ച ചെയ്യാതെ കേന്ദ്രം എന്തുകൊണ്ട് നിയമം മാറ്റി എന്നിങ്ങനെയുളള ചോദ്യങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി. കേന്ദ്രസർക്കാരിനെ പിൻതാങ്ങുന്ന കൂടുതൽ പേർ ലോക്‌സഭയിൽ ഉള്ളതിനാൽ നിയമം പാസായി. എന്നാൽ രാജ്യസഭയിൽ ഇത് സാധ്യമല്ലെന്ന് അവർക്കറിയാമെന്നും അമരീന്ദര്‍ സിങ് വിർമർശിച്ചു.