കേരളം

kerala

ETV Bharat / bharat

ജയ്പൂരിലെ ഭൂമി വീണ്ടെടുക്കല്‍ സമരത്തില്‍ ഭിന്നത

ഒരു വിഭാഗം കർഷകർ ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റിക്ക് (ജെഡിഎ) ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ടു. അതേസമയം മറ്റൊരു വിഭാഗം പ്രദേശത്ത് സമാധി സമര പരിപാടികള്‍ തുടരുകയാണ്

Jaipur Development Authority  Yuva Sangarish Simiti  Nagendra Singh Shekhawat  ജയ്പൂരിലെ ഭൂമി വീണ്ടെടുക്കല്‍ സരമത്തില്‍ ഭിന്നത  ജയ്പൂര്‍  ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റി
ജയ്പൂരിലെ ഭൂമി വീണ്ടെടുക്കല്‍ സരമത്തില്‍ ഭിന്നത

By

Published : Jan 9, 2020, 3:25 PM IST

ജയ്പൂര്‍:നിന്ദാർ റെസിഡൻഷ്യൽ സ്കീമിനെതിരെ ജയ്പ്പൂരിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ ഭിന്നത. അതിനിടെ ഒരുകൂട്ടം കര്‍ഷകര്‍ ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റിക്ക് (ജെഡിഎ) ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ടു. എന്നാല്‍ മറ്റൊരു വിഭാഗം പ്രദേശത്ത് സമാധി സരമ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.

ദിവസങ്ങളായി തുടരുന്ന സമരത്തിന്‍റെ ഭാഗമായി രാത്രി വൈകിയും നൂറുകണക്കിന് ആളുകളാണ് നിരാഹാര സമരം നടത്തുന്നത്. യുവസംരിഷ് സിമിതിയുടെ ആഹ്വാനപ്രകാരമാണ് സമരം. രണ്ട് ദിവസമായി സത്യാഗ്രഹം ആരംഭിച്ചിട്ടും സമരക്കാരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാിയിട്ടില്ല. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ കൂടുതല്‍ പേരെ സത്യാഗ്രഹ രംഗത്തേക്ക് ഇറക്കാനാണ് സമരസമിതി ആലോചിക്കുന്നത്.

ABOUT THE AUTHOR

...view details