മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ലോങ് മാർച്ച് അവസാനിപ്പിച്ചു. കർഷക നേതാക്കളും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനും നടത്തിയ ചർച്ചക്കൊടുവിലാണ് ലോങ് മാർച്ച് അവസാനിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്. കർഷക പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കർഷക മാർച്ച് അവസാനിപ്പിച്ചു - അവസാനിപ്പിച്ചു
ബിജെപി സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും ലോങ് മാർച്ച് ആരംഭിച്ചത്.
ഫയൽ ചിത്രം
ഫെബ്രുവരി 20നാണ് നാസിക്കിൽ നിന്നും ലോങ് മാർച്ച് ആരംഭിച്ചത്. കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ അനുകൂല നിലപാട് കൈക്കൊണ്ടതോടെ ഒരു ദിവസത്തിനുള്ളിൽ മാർച്ച് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.