ജയ്പൂർ: രാജസ്ഥാനിലെ ഹനുമാൻഗഢിലുള്ള കലക്ടറേറ്റ് ഓഫീസിന് മുമ്പിൽ കർഷകൻ ആത്മഹത്യ ചെയ്തു. കലക്ടറേറ്റിന് മുമ്പിലുള്ള മരത്തിലാണ് 48 വയസുള്ള കർഷകൻ സുർജാറാമിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബാങ്ക് ലോണിനെക്കറിച്ചുള്ള ഒരു കുറിപ്പ് മൃതദേഹത്തിൽ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു.
കലക്ടറേറ്റ് ഓഫീസിന് മുമ്പിൽ കർഷക ആത്മഹത്യ
വായ്പ അടക്കാൻ ബാങ്ക് ജീവനക്കാർ ചെലുത്തിയ സമ്മർദ്ദം ആത്മഹത്യയിലേക്ക് നയിച്ചെന്ന് ആരോപണം
കിസാൻ ക്രഡിറ്റ് പദ്ധതി പ്രകാരം ബാങ്കിൽ നിന്നും കർഷകൻ ലോൺ വാങ്ങിയിരുന്നു. കുറച്ച് കാലമായി വായ്പയടക്കാൻ സാധിച്ചിരുന്നില്ലെന്ന് മരിച്ച കർഷകന്‍റെ മകൻ വിജയ് സിംഗ് പൊലീസിനോട് പറഞ്ഞു.
ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ കിസാൻ ക്രഡിറ്റ് പ്രകാരം വായ്പ എടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വായ്പ അടക്കാൻ ബാങ്ക് ജീവനക്കാർ ചെലുത്തിയ സമ്മർദ്ദം കർഷകനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു.
നിരന്തര മാനസിക പീഢനം കലക്ടറേറ്റ് പരിസരത്ത് പിതാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചെന്നാണ് മകൻ വിജയ് സിംഗിന്‍റെ ആരോപണം. ഹീനമംഗർ ജംഗ്ഷൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഐപിസി സെക്ഷൻ 306 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.