കേരളം

kerala

ETV Bharat / bharat

കര്‍ഷക പ്രക്ഷോഭം; ഇന്ന് ഭാരത് ബന്ദ് - കേന്ദ്ര സര്‍ക്കാര്‍

രാവിലെ 11 മണി മുതല്‍ 3 മണി വരെ രാജ്യവ്യാപകമായി റോഡ്‌ ഉപരോധിക്കും.

Indian strike  Bharat Bandh live updates  Farmer protest live  കര്‍ഷക പ്രക്ഷോഭം  ഭാരത് ബന്ദ്  കര്‍ഷക പ്രതിഷേധം  കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍  കേന്ദ്ര സര്‍ക്കാനും കര്‍ഷകരും
കര്‍ഷക പ്രക്ഷോഭം; ഇന്ന് ഭാരത് ബന്ദ്

By

Published : Dec 8, 2020, 6:51 AM IST

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് രാവിലെ 11 മണിക്ക് ആരംഭിക്കും. അവശ്യസര്‍വീസുകള്‍, ആശുപത്രി ആവശ്യങ്ങള്‍ എന്നിവയെ ഉപരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇരുപതിലധികം പ്രതിപക്ഷ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ബന്ദിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആറാം ഘട്ട ചര്‍ച്ച ബുധനാഴ്‌ച നടത്താനിരിക്കെയാണ് കര്‍ഷകര്‍ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിയാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

രാജ്യവ്യാപകമായി രാവിലെ 11 മണി മുതല്‍ മൂന്ന് മണിവരെ റോഡുകള്‍ ഉപരോധിക്കും. ദേശീയ തലസ്ഥാനത്തേക്കുള്ള പ്രധാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നതിനാല്‍ ഡല്‍ഹിയിലേക്ക് വരാനും അയല്‍സംസ്ഥാനങ്ങളിലേക്ക് പോകാനും ബദല്‍ മാര്‍ഗം പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി നാളെ നടക്കാനിരിക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

ABOUT THE AUTHOR

...view details