ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ജനങ്ങളോട് കള്ളം പറയുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും മുൻ സർക്കാർ പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങളെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാർഷിക ബില്‍ പ്രതിഷേധം; രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം കള്ളം പറയുന്നുവെന്ന് പ്രധാനമന്ത്രി - farmers
കർഷകർക്കും തൊഴിലാളികൾക്കും മുൻ സർക്കാർ പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുകയായിരുന്നുവെന്ന് പ്രധാനമന്ത്രി. പരിഷ്‌കാരങ്ങളെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു
കാർഷിക ബില്ല് പ്രതിഷേധം; രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം കള്ളം പറയുന്നുവെന്ന് നരേന്ദ്ര മോദി
85 ശതമാനം വരുന്ന കർഷകർക്ക് ഈ പരിഷ്‌കാരങ്ങൾ കൂടുതൽ പ്രയോജനം നൽകുമെന്നും കർഷകരുടെ ഉൽപന്നങ്ങൾ മികച്ച വിലക്ക് വിൽക്കാൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻ്റ് പാസാക്കിയ ബില്ലുകൾ കർഷകരുടെ താൽപര്യത്തിന് എതിരാണെന്നും കോർപ്പറേറ്റുകൾക്ക് ഗുണം ചെയ്യുമെന്നും കോൺഗ്രസും മറ്റ് നിരവധി പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. എന്നാൽ 50 കോടിയിലധികം തൊഴിലാളികൾക്ക് യഥാസമയം ശമ്പളം ഉറപ്പാക്കുമെന്നാണ് കേന്ദ്രത്തിൻ്റെ വാദം.