ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച് ഭാരതീയ കിസാൻ യൂണിയന്‍റെയും റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും (ആർഎംപിഐ) ആഭിമുഖ്യത്തിൽ കർഷകർ ജലന്ധറിലെ ഫിലൗറിനടുത്ത് അമൃത്സർ-ഡൽഹി ദേശീയപാത ഉപരോധിച്ചു.
ജലന്ധറിൽ അമൃത്സർ-ഡൽഹി ദേശീയപാത കർഷകർ ഉപരോധിച്ചു - ഭാരതീയ കിസാൻ യൂണിയൻ
അതേസമയം, സെപ്റ്റംബർ 24 മുതൽ 26 വരെ കമ്മിറ്റി 'റെയിൽ റോക്കോ' പ്രക്ഷോഭം നടത്തുന്നുമെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി.
കർഷകർ
പ്രതിഷേധത്തെ തുടർന്ന് അമൃത്സർ നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. നഗരത്തിലെ എല്ലാ നാൽക്കവലകളിലും ലെവൽ ക്രോസിങ്ങിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി 'റെയിൽ റോക്കോ' പ്രക്ഷോഭം തുടരുന്നു.
സെപ്റ്റംബർ 24 മുതൽ 26 വരെ കമ്മിറ്റി 'റെയിൽ റോക്കോ' പ്രക്ഷോഭം നടത്തുന്നുമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കർഷക പ്രക്ഷോഭത്തെത്തുടർന്ന് വടക്കൻ റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കി.