ന്യൂഡൽഹി:കുടുംബ വാഴ്‌ചയുള്ള പാർട്ടി ജനാധിപത്യത്തിന് വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ മാത്രമേ ജനങ്ങൾ പിന്തുണക്കുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുടുംബ വാഴ്‌ചയുള്ള പാർട്ടി ജനാധിപത്യത്തിന് വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി - ഭീഷണി
ബി.ജെ.പിക്കെതിരെ പോരാടാൻ കഴിയാത്തവർ പാർട്ടി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ദരിദ്രർക്കും ദളിതർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരേയൊരു ദേശീയ പാർട്ടിയാണ് ബിജെപിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
ബി.ജെ.പിക്കെതിരെ പോരാടാൻ കഴിയാത്തവർ പാർട്ടി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ദരിദ്രർക്കും ദളിതർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരേയൊരു ദേശീയ പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ വിശ്വാസം പ്രകടിപ്പിച്ച രാജ്യത്തെ ജനങ്ങൾക്കും തെരഞ്ഞെടുപ്പ് സമാധാനപരവും വിജയകരവുമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ, സുരക്ഷാ സേന, ഭരണകൂടം എന്നിവർക്കും മോദി നന്ദി പറഞ്ഞു. ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്നും കാട്ടുഭരണം തള്ളിയ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്‌തുവെന്നും മോദി പറഞ്ഞു.