ആന്ധ്രാപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു - FAMILY COMMITS SUICIDE
മെയ് 16ന് ബപത്ല റൂറൽ പൊലീസ് സ്റ്റേഷനിൽ വീര റെഡ്ഡിക്കെതിരെ മൂന്ന് മോട്ടോറുകൾ മോഷ്‌ടിച്ച കുറ്റത്തിന് കേസെടുത്തിരുന്നു.
അമരാവതി:ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്‌തു. കര്‍ഷകനായ വീര റെഡ്ഡി, ഭാര്യ വെങ്കടരമണ, മകൾ പോളേരു എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെയ് 16ന് ബപത്ല റൂറൽ പൊലീസ് സ്റ്റേഷനിൽ വീര റെഡ്ഡിക്കെതിരെ മൂന്ന് മോട്ടോറുകൾ മോഷ്‌ടിച്ച കുറ്റത്തിന് കേസെടുത്തിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്‌തതെന്നും മോഷണക്കേസ് അന്വേഷിക്കാനായി ഇവരുടെ വീട്ടില്‍ പൊലീസ് നിരന്തരം എത്തിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.