വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ പേരിൽ വ്യാജ അക്കൗണ്ട്. കഴിഞ്ഞ മാസം ഉണ്ടാക്കിയ അക്കൗണ്ട് വ്യാജമാണെന്ന് സർക്കാരും സ്ഥിരീകരിച്ചു.
അഭിനന്ദന്‍റെ പേരിൽ ട്വിറ്ററിൽ വ്യാജ അക്കൗണ്ട് - ട്വീറ്റ്
കഴിഞ്ഞ മാസം ഉണ്ടാക്കിയ അക്കൗണ്ടിന് രണ്ടായിരത്തോളം ഫോളോവേഴ്സാണുളളത്.
രണ്ടായിരത്തോളം ഫോളോവേഴ്സാണ് വ്യാജ അക്കൗണ്ടിനുണ്ടായിരുന്നത്. ഇംഗ്ലീഷിലും തമിഴിലുമാണിതിൽ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അഭിനന്ദനെ കണ്ട ചിത്രമാണ് ഏറ്റവും പുതിയതായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. അഭിനന്ദൻ കുടുബവുമൊത്ത് നിൽക്കുന്ന ഫോട്ടോയും അക്കൗണ്ടിലുണ്ട്.
വെള്ളിയാഴ്ചയാണ് മിഗ് വിമാനം തകർന്ന് പാക് സൈന്യത്തിന്‍റെ പിടിയിലായ അഭിനന്ദൻ വർധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. രാത്രി 10 മണിയോടെ വാഗാ അതിർത്തിയിലൂടെയായിരുന്നു കൈമാറ്റം. ശത്രുക്കള്‍ക്ക് മുന്നിൽ ചങ്കുറപ്പോടെ നിന്ന അഭിനന്ദന് ഉജ്വല വരവേൽപ്പാണ് രാജ്യം നല്‍കിയത്.