കേരളം

kerala

ETV Bharat / bharat

2024 തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജെ പി നദ്ദയുടെ രാജ്യ പര്യടനം - 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്

ഡിസംബർ ആദ്യവാരം ബിജെപി പ്രസിഡന്‍റിന്‍റെ രാജ്യവ്യാപക പര്യടനം ആരംഭിക്കും. വലിയ സംസ്ഥാനങ്ങളിൽ മൂന്നും മറ്റ് സംസ്ഥാനങ്ങളിൽ രണ്ടും ദിവസമായിരിക്കും അദ്ദേഹം ചെലവഴിക്കുക.

രാജ്യ പര്യടനം  nationwide tour  J P Nadda nationwide tour  BJP president JP Nadda  Nadda tour on december  ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ  നദ്ദയുടെ രാജ്യ പര്യടനം  2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്  2024 Loksabha elections
2024 തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജെ പി നദ്ദയുടെ രാജ്യ പര്യടനം

By

Published : Nov 22, 2020, 4:44 PM IST

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 120 ദിവസത്തെ ദേശീയ പര്യടനത്തിനൊരുങ്ങി ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ. ഡിസംബർ ആദ്യ വാരം മുതൽ നദ്ദ തന്‍റെ യാത്ര ആരംഭിക്കുമെന്നും, ഉത്തരാഖണ്ഡ് യാത്രയുടെ ആദ്യ സംസ്ഥാനമാകുമെന്നും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ബിജെപി പ്രസിഡന്‍റ് എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുമെന്നും ഓരോ സംസ്ഥാനത്തെയും മുതിർന്ന നേതാക്കൾക്ക് പുറമെ പാർട്ടിയിലെ ഏറ്റവും ചെറിയ സംഘടനാ സ്ഥാപനമായ എല്ലാ ബൂത്ത് യൂണിറ്റുകളുടെയും തലവന്മാരുമായി വെർച്വൽ മീറ്റിംഗുകൾ നടത്തുമെന്നും സംഘടനയിലെ എല്ലാ എംപിമാരെയും എം‌എൽ‌എമാരെയും സന്ദർശിക്കുമെന്നും സിംഗ് വ്യക്തമാക്കി. കൂടാതെ നദ്ദ ചില ബൂത്തുകളിൽ നേരിട്ട് സന്ദർശിക്കുമെന്നും പ്രവർത്തകരുമായി സംവദിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

വലിയ സംസ്ഥാനങ്ങളിൽ മൂന്ന് ദിവസവും മറ്റ് സംസ്ഥാനങ്ങളിൽ രണ്ട് ദിവസവുമായിരിക്കും ബിജെപി പ്രസിഡന്‍റ് ചെലവഴിക്കുക. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കാത്ത ലോക്‌സഭാ സീറ്റുകളിലും പ്രദേശങ്ങളിലും സംഘടന ശക്തിപ്പെടുത്തുന്നതിനായി പാർട്ടി നേതാക്കളുമായി നദ്ദ തന്ത്രങ്ങൾ ചർച്ചചെയ്യും. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, അസം എന്നീ നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യ പകുതിയിൽ നടക്കാനിരിക്കെ, പാർട്ടിയുടെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പും അദ്ദേഹം അവലോകനം ചെയ്യും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതും അവയെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതുമടക്കം അവരുടെ പ്രവർത്തനത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് നദ്ദയ്ക്ക് അവതരണം നൽകും. ബിജെപിയുടെ സഖ്യകക്ഷികളുമായി കൂടിക്കാഴ്‌ച നടത്തുമെന്നും പൊതു പരിപാടികളും പത്രസമ്മേളനങ്ങളും നടത്തുമെന്നും സിംഗ് പറഞ്ഞു.

നദ്ദയുടെ മുൻഗാമിയായ നിലവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അദ്ദേഹത്തിന്‍റെ ഭരണകാലത്ത് രാജ്യവ്യാപകമായി വിപുലമായ പര്യടനങ്ങൾ നടത്തിയിരുന്നു. ബിജെപിയെ ദുർബലമായിരുന്ന പല സംസ്ഥാനങ്ങളിലും ശക്തമായ സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ ഈ പര്യടനങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നതിനാലാണ് നദ്ദയും നിലവിൽ പര്യടനത്തിന് തയ്യാറെടുക്കുന്നത്.

ABOUT THE AUTHOR

...view details