ന്യൂഡൽഹി:മോട്ടോർ വാഹന രേഖകളുടെ സാധുത തീയതി 2020 സെപ്റ്റംബർ വരെ നീട്ടുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
മോട്ടോർ വാഹന രേഖകളുടെ സാധുത തീയതി സെപ്റ്റംബർ വരെ നീട്ടി - motor vehicle documents
രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൗരൻമാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് മോട്ടോർ വാഹന രേഖകളുടെ സാധുത തീയതി സെപ്റ്റംബർ വരെ നീട്ടുന്നതെന്ന് ഗഡ്‌കരി പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൗരൻമാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് മോട്ടോർ വാഹന രേഖകളുടെ സാധുത തീയതി സെപ്റ്റംബർ വരെ നീട്ടുന്നതെന്ന് ഗഡ്‌കരി പറഞ്ഞു. കൂടാതെ ഫിറ്റ്‌നസ്, പെർമിറ്റ് (എല്ലാത്തരം), ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾസ് ആക്ടിന് കീഴിലുള്ള മറ്റേതെങ്കിലും രേഖകൾ തുടങ്ങിയവ 2020 ഫെബ്രുവരി ഒന്ന് മുതൽ കാലഹരണപ്പെടുകയോ 2020 ജൂൺ 30നകം കാലഹരണപ്പെടുകയോ ചെയ്യുന്ന രേഖകൾ 2020 ജൂൺ 30 വരെ സാധുതയുള്ളതായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.