മഹാരാഷ്ട്രയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം: രണ്ട് മരണം
അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
മഹാരാഷ്ട്രയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം
മുംബൈ: മഹാരാഷ്ട്രയിലെ റായിഗാഡ് ജില്ലയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഖോപോളിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ പ്ലാന്‍റിലാണ് സ്‌ഫോടനമുണ്ടായത്. ദിനേശ് ചവാന്‍, പ്രമോദ് ശര്‍മ്മ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുബാഷ് വാജ്‌ലെയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രയാണ് സംഭവം. അപകടകാരണം വ്യക്തമല്ല.
Last Updated : Jul 14, 2020, 10:45 AM IST