മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം; എട്ട് പേർ മരിച്ചു - പൽഘർ
മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഫാക്ടറി
കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം
മുംബൈ:മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ കെമിക്കൽ ഫാക്‌ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു. രാത്രി ഏഴരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്‍റെ പ്രകമ്പനം 15 മീറ്റർ ചുറ്റളവിൽ കേട്ടതായി പൊലീസ് അറിയിച്ചു. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഫാക്‌ടറി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.