ഗുവാഹത്തി: അനധികൃതമായി ട്രക്കിൽ കടത്തിയ വന്യമൃഗങ്ങളെ ലാലീപൂർ വന പ്രദേശത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കംഗാരു, ആറ് തത്തകൾ, മൂന്ന് ആമകൾ, രണ്ട് കുരങ്ങുകൾ എന്നിവയെയാണ് വനം വകുപ്പ് കണ്ടെത്തിയത്. സംഭവത്തിൽ നർസിംഹ റെഡ്ഡി, നവനാഥ് തുക്കാറാം ഡൈഗുഡെ എന്നീ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
വന്യമൃഗക്കടത്ത്; രണ്ട് പേര്‍ കസ്റ്റഡിയില്‍ - രണ്ട് പേരെ കസ്റ്റഡിയിലെടുത്തു
ട്രക്കിൽ കടത്താൻ ശ്രമിച്ച കംഗാരു, ആറ് തത്തകൾ, മൂന്ന് ആമകൾ, രണ്ട് കുരങ്ങുകൾ എന്നിവയെയാണ് വനം വകുപ്പ് കണ്ടെത്തിയത്
വന്യമൃഗക്കടത്തിനെ തുടർന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു
മിസോറാമിൽ നിന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടു പോകുകയായിരുന്ന മൃഗങ്ങളെയാണ് പിടികൂടിയതെന്നും പരിശോധനക്കിടെ ട്രക്കിലുണ്ടായ ദുർഗന്ധത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യസ്ഥിതി അറിയാൻ നടപടികൾ സ്വീകരിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.