ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രിവൻഷൻ ആക്റ്റ് (യു.എപി.എ) പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉമർ ഖാലിദിനെ തിങ്കളാഴ്‌ച ഡൽഹി കോടതിയിൽ ഹാജരാക്കും. നേരത്തെ കലാപവുമായി ബന്ധപ്പെട്ട് ഖാലിദിനെ സെപ്‌തംബർ രണ്ടിന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് രണ്ട് മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഡൽഹി കലാപം; ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അറസ്റ്റിൽ
11 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉമർ ഖാലിദിനെ തിങ്കളാഴ്‌ച ഡൽഹി കോടതിയിൽ ഹാജരാക്കും
ഡൽഹി കലാപം; ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അറസ്റ്റിൽ
അതേസമയം ആരോപണവിധേയരായ എല്ലാ വ്യക്തികളുടെയും പങ്ക് അന്വേഷിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 751 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 751 കേസുകളിൽ 1,575 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ 250 ലധികം കുറ്റപത്രവും ഫയൽ ചെയ്‌തിട്ടുണ്ട്.