കേരളം

kerala

ETV Bharat / bharat

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണന്‍ ഗോപിനാഥന്‍റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറത്തറിയുന്നത്

Prayagraj airport  Kannan Gopinathan  All India People's Forum  കണ്ണന്‍ ഗോപിനാഥന്‍  പ്രയാഗ്രാജ്  അഖിലേന്ത്യാ പീപ്പിള്‍സ് ഫോറം  കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു

By

Published : Jan 19, 2020, 7:33 PM IST

പ്രയാഗ്‌രാജ്:കേരളത്തിൽ നിന്നുള്ള മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെ അലഹബാദ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിലേന്ത്യാ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കാനെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകുന്നത് തടഞ്ഞതിനെക്കുറിച്ച് കണ്ണന്‍ ഗോപിനാഥന്‍ തന്നെ ട്വീറ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.

താന്‍ വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങി എസ്‌കലേറ്ററിലേക്ക് പോകുമ്പോള്‍ പത്തോളം പൊലീസുകാര്‍ ഐഡി കാര്‍ഡ് ചോദിച്ചു. പേര് പറഞ്ഞപ്പോള്‍ അവര്‍ സുരക്ഷാ മുറിയിലേക്ക് കൊണ്ടു പോയി. പൊലീസ് കുറെ ചോദ്യങ്ങള്‍ ചോദിച്ചുവെന്നുമാണ് ട്വിറ്റര്‍ പോസ്റ്റ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഐഎഎസ് ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിമാനത്തില്‍ കയറും മുമ്പ് കണ്ണന്‍ ഗോപിനാഥന്‍ തന്നെ വിളിച്ചിരുന്നുവെന്ന് സിമ്പോസിയത്തിന്‍റെ കണ്‍വീനര്‍ പറഞ്ഞു. അദ്ദേഹത്തെ സ്വീകരിക്കാൻ പോയ സന്നദ്ധപ്രവർത്തകർ കാത്ത് നിന്നിരുന്നുവെങ്കിലും പുറത്തേക്ക് വരാന്‍ അനുവദിച്ചില്ല. സംഭവം സര്‍ക്കാരിനെ അറിയിച്ചതായാണ് കണ്‍വീനര്‍ പറയുന്നത്.

ABOUT THE AUTHOR

...view details