ന്യൂഡല്‍ഹി: പാർലമെന്‍റ് നിയമം പാസാക്കിയിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ പറഞ്ഞു. പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികഞ്ഞ വിവേകത്തോട് കൂടിയാണ് പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പാസാകുന്നത്. അത് രാജ്യത്തിന്‍റെ നിയമമാണ്. എല്ലാവരും ആ നിയമങ്ങള്‍ അംഗീകരിക്കണം. പ്രത്യേകിച്ച് ഭരണഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്ന തന്നെപോലുള്ളവര്‍. രാജ്യമാകെ വ്യാപകമായ നിയമത്തില്‍ നിന്നും മാറിനില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമം പാലിക്കാന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥന്‍: ജഗദീപ് ധൻഖർ - Every Indian is obliged to abide by law: WB Guv on CAA
അത് രാജ്യത്തിന്‍റെ നിയമമാണ്. എല്ലാവരും ആ നിയമങ്ങള്‍ അംഗീകരിക്കണം. പ്രത്യേകിച്ച് ഭരണഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്നത തന്നെപോലുള്ളവര്‍. രാജ്യമാകെ വ്യാപകമായ നിയമത്തില്‍ നിന്നും മാറിനില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അംഗീകരിച്ച് സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് അതിനെ വെല്ലുവിളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും നിയമ വാഴ്ച്ചയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച്ചയില്‍ നിന്നുകൊണ്ടു മാത്രമെ ജനാധിപത്യത്തിന് മുന്നോട്ടു പോകുവാന്‍ കഴിയുകയുള്ളു. പൗരത്വ ബില്ലിനെതിരെയുള്ള സമരത്തില്‍ പൊതു സ്വത്ത് നശിപ്പിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാത്മ ഗാന്ധിയുടെ 150ാം ജന്‍മ വാര്‍ഷിക ദിനം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ നടക്കുന്ന ആതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളിലെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെ സാമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ആഹ്വാനങ്ങള്‍ ഇല്ലതാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.