ന്യൂഡൽഹി:രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ സൈനികരുടെ പിന്നിൽ നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾക്കും നടപടികൾക്കും ഇതേ പിന്തുണ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും കപിൽ സിബൽ.
സൈനികർക്ക് പിന്നിലുണ്ടാകും എന്നാൽ പ്രധാനമന്ത്രിയുടെ നയങ്ങൾക്കും നടപടികൾക്കും ഇതേ പിന്തുണ ഉണ്ടാകുമോ?: കപിൽ സിബൽ - പാർലമെന്‍റിന്‍റെ വർഷ കാല സമ്മേളനം
പാർലമെന്‍റിന്‍റെ വർഷ കാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞ പ്രസ്താവനയ്ക്ക് മറുപടിയായാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ്
കപിൽ സിബൽ
പാർലമെന്‍റിന്‍റെ വർഷ കാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞ പ്രസ്താവനയ്ക്ക് മറുപടിയായാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ്. അതിര്‍ത്തിയില്‍ രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീരസൈനികര്‍ക്ക് പിന്നില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദി പറഞ്ഞിരുന്നു.