ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷം അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കൊവിഡ് വ്യാപനത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. പകര്‍ച്ചവ്യാധിയെ തടയാന്‍ കേന്ദ്രം കൈക്കൊണ്ട നടപടികള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 'ബാഹുബലി'യായ പ്രധാനമന്ത്രിക്ക് കൊവിഡ് മഹാമാരിയെ നേരിടാനായില്ലെന്നും പകരം രാജ്യത്തെ ദുരിതത്തിലേക്ക് തള്ളിയിട്ടെന്നും കപില്‍ സിബല്‍ പരിഹസിച്ചു. ലോക്ക്‌ഡൗണ്‍ കാലത്തും ജനങ്ങള്‍ പരസ്‌പരം സഹായിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ ധ്രുവീകരണമെന്ന അജണ്ടയാണ് ഇപ്പോഴും കൈക്കൊള്ളുന്നത്.
കൊവിഡ് വ്യാപനം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കപില്‍ സിബല്‍
പകര്‍ച്ചവ്യാധിയെ തടയാന്‍ കേന്ദ്രം കൈക്കൊണ്ട നടപടികള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയെന്നും കപില്‍ സിബല്‍ ആരോപിച്ചു
ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിഭജന അജണ്ടയായിരുന്നു മോദിസര്‍ക്കാരിന്‍റേത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരത്വം ഭേദഗതി നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ എന്നിവ അദ്ദേഹം ചൂണ്ടികാണിച്ചു. ഭേദഗതി ചെയ്‌ത യുഎപിഎ നിയമം തീവ്രവാദികൾക്കെതിരെ മാത്രമാണ് ഉപയോഗിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്‍റിൽ പ്രസ്താവിച്ചിരുന്നു. എന്നാല്‍ അതിന് വിപരീതമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് നിരവധി ആളുകളാണ് കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. നിരവധി പേരുടെ ജീവനും നഷ്ടമായി. ഇത് സര്‍ക്കാരിന്‍റെ അനാസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരുടെ പലായന പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.