ബെംഗളുരു:സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ന്യൂഡൽഹി വഴി 115 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ബെംഗളുരുവിലെത്തി. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള എവൺ-0174 വിമാനമാണ് രാവിലെ 8:30 ബെംഗളുരുവിൽ എത്തിയത്. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള രണ്ടാമത്തെ വിമാനമാണിത്. ആദ്യത്തേത് യുഎസിൽ നിന്ന് 109 യാത്രക്കാരുമായി മെയ് 15ന് എത്തിയിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മടങ്ങിയെത്തിയവർക്ക് ധരിക്കാൻ ഒരു സ്പെയർ മാസ്കും കൈ കഴുകാൻ ഒരു സാനിറ്റൈസറും നൽകി. ക്യാബിൻ ബാഗേജ് ഉൾപ്പെടെയുള്ള യാത്രക്കാരുടെയും ലഗേജുകൾ കൈമാറുന്നതിനുമുമ്പ് അണുവിമുക്തമാക്കുകയും ചെയ്തു. പ്രത്യേക ഫോം പൂരിപ്പിക്കുക, കോൺടാക്റ്റ് ട്രേസിംഗിനായി ക്വാറന്‍റൈൻ ആപ്പ് ഡൗൺലോഡ് ചെയുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. 14 ദിവസത്തെ ക്വാറന്‍റൈനിലേക്ക് എയർപോർട്ടിൽ നിന്ന് സർക്കാർ ബസുകളിൽ യാത്രക്കാരെ നഗരത്തിൽ നിയുക്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ട സർവീസിന്‍റെ ഭാഗമാണിത്.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെട്ട വിമാനം ബെംഗളൂരുവിലെത്തി - സാൻ ഫ്രാൻസിസ്കോ
സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള എവൺ-0174 വിമാനമാണ് രാവിലെ 8:30 ബെംഗളുരുവിൽ എത്തിയത്. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള രണ്ടാമത്തെ വിമാനമാണിത്. ആദ്യത്തേത് യുഎസിൽ നിന്ന് 109 യാത്രക്കാരുമായി മെയ് 15ന് എത്തിയിരുന്നു.
വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം തിങ്കളാഴ്ച രാത്രി ദുബായിൽ നിന്ന് 177 യാത്രക്കാരുമായി സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ തീരത്തെ മംഗളൂരുവിൽ വന്നിറങ്ങി. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് രണ്ടാമത്തെ വിമാനം ചൊവ്വാഴ്ച വൈകുന്നേരം 94 യാത്രക്കാരുമായി എത്തി. ഒമാനിലെ മസ്‌കറ്റിൽ നിന്ന് മൂന്നാമത്തെ വിമാനം ബുധനാഴ്ച വൈകുന്നേരം മംഗളൂരുവിൽ വന്നിറങ്ങി. സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള നാലാമത്തെ വിമാനവും ബുധനാഴ്ച രാത്രി മംഗളൂരുവിലെത്തി. കർണാടകയിലേക്ക് മറ്റ് 11 സ്ഥലങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നത് ജൂൺ മൂന്ന് വരെ തുടരും.