കേരളം

kerala

ETV Bharat / bharat

സർക്കാർ സ്‌കൂളുകളില്‍ പഠനഭാഷ ഇംഗ്ലീഷാക്കാനൊരുങ്ങി ആന്ധ്രാ സര്‍ക്കാര്‍

നിലവിലുള്ള അധ്യാപകർക്ക് ഇംഗ്ലീഷ് പരിശീലനം നൽകാനും പുതിയ അധ്യാപകരെ നിയമിക്കുമ്പോൾ ഇംഗ്ലീഷിൽ പരിജ്ഞാനമുള്ളവര്‍ക്ക് മുൻഗണന നൽകാനും സംസ്ഥാന സർക്കാർ നിര്‍ദേശിച്ചു

ജഗൻ മോഹൻ റെഡ്ഡി

By

Published : Nov 20, 2019, 7:49 PM IST

അമരാവതി: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിക്കുമെന്ന് ആന്ധ്ര സർക്കാർ. ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ അടുത്ത അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയമാക്കി മാറ്റുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മറ്റ് ക്ലാസുകളും ക്രമേണ ഇംഗ്ലീഷിലേക്ക് മാറ്റും. എല്ലാ സ്‌കൂളുകളിലും തെലുങ്കും ഉറുദുവും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി മാറ്റാനും സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷണർ ശുപാര്‍ശ ചെയ്‌തു. നിലവിലുള്ള അധ്യാപകർക്ക് പരിശീലനം നൽകാനും പുതിയ അധ്യാപകരെ നിയമിക്കുമ്പോൾ ഇംഗ്ലീഷിൽ പരിജ്ഞാനമുള്ളവര്‍ക്ക് മുൻഗണന നൽകാനും സംസ്ഥാന സർക്കാർ വിദ്യാഭ്യാസ കമ്മീഷണറോട് ഉത്തരവിട്ടു.

ABOUT THE AUTHOR

...view details