കശ്മീരില്‍ ഭീകരരെ സുരക്ഷാസേന വധിച്ചു - ജമ്മു കശ്മീരിലെ കുല്‍ഗാം
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
ഏറ്റുമുട്ടല്‍
ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പൊലീസും സൈന്യവും സി.ആര്‍.പി.എഫും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ചത്. രണ്ട് ദിവസം മുമ്പ് കുല്‍ഗാമിലെ മാന്‍സ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Last Updated : May 30, 2020, 10:35 AM IST