ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു. സോപോറിലെ റെബ്ബാൻ പ്രദേശത്ത് ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് പൊലീസും സുരക്ഷാ സേനയും വിന്യസിച്ചിട്ടുള്ളതായി കശ്‌മീർ സോൺ പൊലീസ് അറിയിച്ചു.
ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു - J-K's Sopore
സോപോറിലെ റെബ്ബാൻ പ്രദേശത്ത് ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്
ജമ്മു കശ്‌മീരില്‍ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍
ജൂൺ 25ന് സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റമുട്ടലില്‍ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രണ്ട് എകെ-47 തോക്കുകൾ സുരക്ഷാസേന കണ്ടെടുത്തിരുന്നു.
Last Updated : Jul 12, 2020, 12:59 PM IST