ശ്രീനഗർ:ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ചിത്രകം ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന അവിടെ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു
ചിത്രകം ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന അവിടെ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റുമുട്ടൽ
തിരച്ചിലിനിടെ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തീവ്രവാദിയുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനായിട്ടില്ല.
Last Updated : Aug 19, 2020, 7:36 PM IST