പരിസ്ഥിതിയും ഭൂപ്രദേശങ്ങളും സംരക്ഷിക്കുന്നതിനായി ഗ്രാമസഭകൾ വഴി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ അറിയിച്ചത്.
യുവാക്കൾക്ക് ഗ്രാമസഭകളിലൂടെ തൊഴിൽ നൽകുമെന്ന് രാഹുൽ ഗാന്ധി
നശിച്ചുകൊണ്ടിരിക്കുന്ന ജലാശയങ്ങളെ സംരക്ഷിക്കുകയും അതുവഴി ജലസമ്പത്ത് പരിരക്ഷിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പനാജിയിൽ മത്സ്യത്തൊഴിലാളികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മോര്‍മുഗാവോ തുറമുഖത്ത് കല്‍ക്കരി ഖനനം നടത്തുന്ന പ്രതിനിധികളുമായും ഖനനത്തെ തുടര്‍ന്നുള്ള മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്നവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് കടുത്ത വേനല്‍ക്കാലത്ത് ജല സമ്പത്ത് സംരക്ഷിക്കുമെന്നും അതുവഴി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ അവരുടെ ഗ്രാമങ്ങള്‍ തന്നെ സാധ്യമാക്കുമെന്ന വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി എത്തിയത്.