ന്യൂഡൽഹി: പാലക്കാട് ഗർഭിണിയായ ആന കൊല്ലപ്പെട്ടത് പടക്കം നിറച്ച തേങ്ങ കഴിച്ചത് മൂലമാകാമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് വിളകൾ സംരക്ഷിക്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ കർഷകർ ഏർപ്പെടാറുണ്ടെന്നും മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവം; പടക്കം നിറച്ച തേങ്ങ കഴിച്ചതിലൂടെ ആകാമെന്ന് പരിസ്ഥിതി മന്ത്രാലയം - Elephant may have accidentally consumed cracker-filled fruit:
വിഷയത്തിൽ തുടർച്ചയായി കേരള സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രതികളെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു
ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവം; പടക്കം നിറച്ച തേങ്ങ കഴിച്ചതിലൂടെ ആകാമെന്ന് പരിസ്ഥിതി മന്ത്രാലയം
മെയ് 27നാണ് സൈലന്‍റ് വാലിയിൽ ഗർഭിണിയായ 15 വയസുള്ള ആന കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് പിടിയിലായതായും മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു. വിഷയത്തിൽ തുടർച്ചയായി കേരള സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രതികളെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ വാർത്തകളെ വിശ്വസിക്കരുതെന്ന് ബാബുൽ സുപ്രിയോ അഭ്യർഥിച്ചെന്നും മന്ത്രാലയം ട്വീറ്റ് ചെയ്‌തു