ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറച്ചു - ഇലക്ട്രിക് വാഹനങ്ങള്‍
വാഹനങ്ങളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു.
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാന്‍ ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വാഹനങ്ങളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഇവയുടെ ചാര്‍ജറുകളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയും കുറച്ച്. നികുതി ഇളവ് ആഗസ്റ്റ് ഒന്നിന് നിലവില്‍ വരും. ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയിലാണ് ധനമന്ത്രാലയത്തില്‍ യോഗം ചേര്‍ന്നത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ആദ്യത്തെ ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടന്നത്.