കേരളം

kerala

ETV Bharat / bharat

ആണവായുധ പരാമര്‍ശത്തിലും മോദിക്ക് ക്ലീന്‍ ചിറ്റ്

പെരുമാറ്റച്ചട്ടലംഘന പരാതികളില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത് തുടര്‍ച്ചയായ മൂന്നാം തവണ. അമിത് ഷാക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കും ക്ലീന്‍ ചിറ്റ്.

ആണവായുധ പരാമര്‍ശത്തിലും മോദിക്ക് ക്ലീന്‍ ചിറ്റ്

By

Published : May 3, 2019, 3:25 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമല്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പ്രസംഗം.

പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാകിസ്ഥാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ തയാറാണെന്നുള്ള പ്രസംഗം രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നായിരുന്നു വിമര്‍ശനം. പിന്നാലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.

തുടര്‍ച്ചയായ മൂന്നാം തവണയാണ് പെരുമാറ്റച്ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പരാമര്‍ശത്തിലും സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു കമ്മീഷന്‍റെ നിലപാട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിലും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details