കേരളം

kerala

ETV Bharat / bharat

താമര വിരിയുന്നു: മോദി പ്രഭാവം വീണ്ടും - എൻ ഡി എ

രാജസ്ഥാനിലും മഹാരാഷ്ട്രയിലും ബിഹാറിലും ഉത്തർപ്രദേശിലും എൻ ഡി എ ലീഡ് ചെയ്യുന്നു.

പ്രതീകാത്മകചിത്രം

By

Published : May 23, 2019, 9:08 AM IST

Updated : May 23, 2019, 9:14 AM IST

രാജ്യം കാത്തിരുന്ന ജനവിധിയുടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ദേശീയ തലത്തിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ എൻ ഡി എ ലീഡ് ചെയ്യുന്നു.

കർണാടക അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വൻ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കേരളത്തില്‍ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. ഓരോ നിയമസഭ മണ്ഡലത്തിലെയും 5 ബൂത്തുകളിൽ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാൽ വൈകിട്ടോടെയാകും തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലപ്രഖ്യാപനുമുണ്ടാകുക.

Last Updated : May 23, 2019, 9:14 AM IST

ABOUT THE AUTHOR

...view details