ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. കേരളത്തിലെ ഇരുപത് മണ്ഡലം ഉള്‍പ്പെടെ ആകെ 115 മണ്ഡലത്തിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം.
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തില്‍
രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം.
അസ്സമില്‍ 4 , കര്‍ണാടകയില്‍ 14 , ഗുജറാത്തില്‍ 26 , ഉത്തര്‍പ്രദേശില്‍ 10, ബംഗാളിലും ബിഹാറിലും അഞ്ച്, മഹാരാഷ്ട്രയില്‍ 14, ജമ്മുവിലെ ഒന്നും ഛത്തീസ്ഗഡിലെ ഏഴ്, ഗോവയിലെ രണ്ട്, ഒഡീഷയിലെ മൂന്ന് എന്നതിന് പുറമെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്ര നാഗര്‍ഹവേലി എന്നിങ്ങനെ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനാവശ്യമായ പോളിങ് സാമഗ്രികള്‍ ഇന്നലെ വൈകിട്ടോടെ തന്നെ പോളിങ് കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ അടക്കം വിന്യസിച്ചു. ഇന്ന് നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏപ്രില്‍ 29നാണ് നാലാം ഘട്ടം നടക്കുക. മെയ് ആറിന് അഞ്ചാം ഘട്ടവും 12ന് ആറാം ഘട്ടവും 19ന് അവസാനഘട്ട തെരഞ്ഞെടുപ്പും നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍ നടക്കുക.