കേരളം

kerala

By

Published : Jul 20, 2020, 3:06 PM IST

ETV Bharat / bharat

പുതുച്ചേരിയില്‍ 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഞായറാഴ്‌ച കൊവിഡ് ബാധിച്ച് എഴുപത്തഞ്ചുകാരിയായ ഒരു വൃദ്ധയും പുതുച്ചേരിയില്‍ മരിച്ചു. ഇതുവരെ 2902 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Elderly woman succumbs to COVID-19 in Puducherry,  COVID-19 in Puducherry, 93 fresh cases reported  COVID-19 in Puducherry,  Puducherry  COVID-19  പുതുച്ചേരിയില്‍ 93 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ് 19  പുതുച്ചേരി
പുതുച്ചേരിയില്‍ 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പുതുച്ചേരി: പുതുച്ചേരിയില്‍ 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് എഴുപത്തഞ്ചുകാരിയായ ഒരു വൃദ്ധയും പുതുച്ചേരിയില്‍ മരിച്ചു. 2902 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ഞായറാഴ്‌ച സ്‌ത്രീ മരിച്ചത്. ജൂലായ് 9നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ എസ് മോഹന്‍ കുമാര്‍ വ്യക്തമാക്കി. ഇതോടെ പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. പരിശോധനയ്‌ക്ക് വിധേയമാക്കിയ 798 സാമ്പിളുകളില്‍ നിന്നാണ് 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

1265 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 798 പേരാണ് പുതുച്ചേരിയില്‍ ചികില്‍സയില്‍ തുടരുന്നത്. പുതുച്ചേരിയിലെ കൊവിഡ് നിരക്ക് 17.6 ശതമാനമാണെന്നും മരണനിരക്ക് 1.4 ശതമാനമാണെന്നും ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ അറിയിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഇതുവരെ 31,420 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 28,975 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു. പുതുതായി സ്ഥിരീകരിച്ച 93 കേസുകളില്‍ 82 പേരെ ഐജിജിഎംസി, ജിപ്‌മെര്‍ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. ശേഷിക്കുന്ന 11 പേര്‍ കാരായ്‌ക്കലില്‍ നിന്നുള്ളവരാണ്.

ABOUT THE AUTHOR

...view details