റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍. തെരുവില്‍ കളിച്ചു കൊണ്ടിരുന്ന എട്ടിനും 11നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വീട്ടില്‍ ടിവി കാണാന്‍ ഇയാള്‍ ക്ഷണിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. ജൂലായ് 28 മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് ബലൂദ് ജില്ലയിലെ ഗ്രാമത്തിലെ ഇയാളുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. കുട്ടികളിലൊരാള്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കാതെ ഒതുങ്ങിയത് ശ്രദ്ധയില്‍പ്പെട്ട മാതാവ് കാര്യം തിരക്കിയതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍ - Chhattigsarh crime news
ചത്തീസ്‌ഗഢിലെ ബലൂദ് ജില്ലയിലാണ് എട്ടിനും 11നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്
പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍
മറ്റ് നാല് പെണ്‍കുട്ടികളും തങ്ങളുടെ മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, പോക്‌സോ നിയമം എന്നിവ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര മീന വ്യക്തമാക്കി. കുട്ടികളെ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.