വൃദ്ധദമ്പതികളും സഹായിയും വീടിനുള്ളിൽ മരിച്ച നിലയിൽ
കൊലപാതകത്തിന് പിന്നിൽ മോഷണശ്രമം ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂഡൽഹി: ഡൽഹിയിലെ വസന്ത് വിഹാറിൽ വൃദ്ധദമ്പതികളെയും ജോലിക്കാരിയെയും കഴുത്തറത്ത് കൊന്ന നിലയിൽ കണ്ടെത്തി. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരായ വിഷ്ണു കുമാർ (80), ഷിഷി മാതുർ(75) സഹായിയായ ഖുഷ്ബു (24) എന്നിവരെയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ വാതിൽക്കൽ രക്തക്കറ ശ്രദ്ധയില്‍പ്പെട്ട ആളുകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ മോഷണശ്രമം ആകാമെന്നാണ് പ്രാഥമിക നിഗമനം. കേസന്വേഷണം പുരോഗമിക്കുകയാണ്. ദമ്പതികളുടെ മകൻ അടുത്തിടെയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.