മുംബൈ: മഹാരാഷ്‌ട്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ പാര്‍ട്ടി നേതാവിന്‍റെ പേര് പരാമര്‍ശിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി ഏക്‌നാഥ് ഷിന്‍ഡേ. തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നാല്‍ മുമ്പ് ചെയ്‌തത് തന്നെ ചെയ്യുമെന്നും ഷിന്‍ഡേ പ്രഖ്യാപിച്ചു.
നേതാവിന്‍റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ; നിലപാടിലുറച്ച് ഷിന്‍ഡെ
സത്യപ്രതിജ്ഞാ സമയത്ത് ശിവസേന നേതാവായ ആനന്ദ് ഡിഗേയുടെ പേര് ഷിന്‍ഡേ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.
നവംബര്‍ 28നാണ് ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിലെ മന്ത്രിയായി ശിവസേന എംഎല്‍എ ആയ ഏക്‌നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്‌തത്. സത്യപ്രതിജ്ഞാ സമത്ത് ശിവസേന നേതാവായ ആനന്ദ് ഡിഗേയുടെ പേര് ഷിന്‍ഡേ ഉപയോഗിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നാണ് മഹാരാഷ്‌ട്ര ബിജെപി തലവന്‍ ചന്ദ്രകാന്ദ് പാട്ടീല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഷിന്‍ഡെ നിലപാട് വ്യക്തമാക്കിയത്.
സത്യപ്രതിജ്ഞാ വേളയില്‍ ഉദ്ദവ് താക്കറെ പരേതരായ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചപ്പോള്‍, കോൺഗ്രസിന്‍റെയും എൻസിപിയുടെയും നേതാക്കൾ അതാത് പാർട്ടി നേതാക്കളുടെ പേര് പരാമർശിച്ചിരുന്നു.