യുപിയിൽ എട്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതി ഒളിവില്‍ - മുസാഫർനഗർ
മുസാഫർനഗറിലാണ് സംഭവം. അബോധാവസ്ഥയിൽ കാട്ടിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
യുപിയിൽ എട്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് ഒളിവിൽ
ലഖ്‌നൗ: എട്ട് വയസുകാരനെ യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. മുസാഫർനഗർ ജില്ലയിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. ആടിനെ മേയ്‌ക്കാൻ കാട്ടിലേക്ക് പോയ കുട്ടിയെ നിതു സിംഗ് (23) എന്നയാൾ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അബോധാവസ്ഥയിൽ കാട്ടിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. പ്രതി ഒളിവിലാണ്.