സോപോർ:ജമ്മു കശ്മീരിലെ സോപോരയിൽ പിടിയിലായ എട്ട് ലഷ്കറെ ത്വയ്ബ ഭീകരരുടെ പേരുകൾ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സോപോരയിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് എട്ട് ഭീകരർ അറസ്റ്റിലാകുന്നത്.
കശ്മീരിൽ പിടിയിലായ എട്ട് ലഷ്കറെ ത്വയ്ബ ഭീകരരുടെ പേര് വിവരങ്ങൾ പുറത്ത്
ഭീകരരിൽ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്
കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരർ പിടിയിൽ
ഇജാസ് മിര്‍, ഉമര്‍ മിര്‍, തവ്സീഫ് നജര്‍, ഇമിത്യാസ് നജര്‍, ഉമര്‍ അക്ബര്‍, ഫയ്സൻ ലത്തീഫ്, ധനിഷ് ഹബീബ്, ഷൗക്കത്ത് അഹമ്മദ് മിര്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ രണ്ട് വയസ് പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭീകരരിൽ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.