ലക്നൗ:ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിലെ ചന്ദേരിയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിൽ നിന്ന് മുറാദാബാദിലേക്ക് പോവുകയായിരുന്ന ആഡംബരകാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം തലകീഴായി മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുലന്ദ് ഷഹറിൽ കാര്‍ അപകടത്തിൽപ്പെട്ട് എട്ട് പേര്‍ക്ക് പരിക്ക് - Eight injured
രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്
ലക്നൗ ഉത്തർപ്രദേശിലെ ബുലന്ദ് ഷഹര്‍ വാഹനാപകടം UP's Bulandshahar Eight injured ലോക്ക് ഡൗൺ
കാറിലുണ്ടായിരുന്നവരെല്ലാം രാജസ്ഥാനിൽ ജോലി ചെയ്യുന്നവരാണെന്നും രാജ്യ വ്യാപകമായി ലോക്ക് ഡൗൺ നിലവിൽ വന്നതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.