ഡെറാഡൂൺ:നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് സെക്രട്ടേറിയറ്റിലെ എട്ട് വിഭാഗങ്ങൾ അടച്ചു. ആരോഗ്യ വകുപ്പ്, കൃഷി, ഹോർട്ടികൾച്ചർ ഉൾപ്പെടെ എട്ട് വകുപ്പുകളുടെ ഓഫീസുകളാണ് അടച്ചതെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചവരിൽ സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും ഉൾപ്പെടുന്നു.
കൊവിഡ്; ഉത്തരാഖണ്ഡ് സെക്രട്ടേറിയറ്റ് ഭാഗികമായി അടച്ചു - കൊവിഡ്
ഞായറാഴ്ച സംസ്ഥാനത്തെ രണ്ട് മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച നഗരവികസന മന്ത്രി മദൻ കൗശിക്കിനെ എയിംസിൽ പ്രവേശിപ്പിച്ചു.
ജീവനക്കാർക്ക് കൊവിഡ്; ഉത്തരാഖണ്ഡ് സെക്രട്ടേറിയറ്റിലെ എട്ട് വിഭാഗങ്ങൾ അടച്ചു
ഞായറാഴ്ച സംസ്ഥാനത്തെ രണ്ട് മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച നഗരവികസന മന്ത്രി മദൻ കൗശിക്കിനെ എയിംസിൽ പ്രവേശിപ്പിച്ചു. കാർഷിക മന്ത്രി സുബോദ് യൂനിയാലിന്‍റെ ബന്ധുക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം ക്വറന്‍റൈനിലാണ്.