സൈനിക ചരിത്രം പഠിക്കുന്നത് തെറ്റുകള്‍ തിരുത്താന്‍ സഹായിക്കും: കരസേന മേധാവി - സൈനിക ചരിത്രം
സൈനിക ചരിത്രം പഠിക്കുന്നത് കഴിഞ്ഞ കാലത്തെ തെറ്റുകള്‍ മനിസിലാക്കാന്‍ സഹായിക്കുമെന്നും മനോജ് നരവാനെ
പൂനെ (മഹാരാഷ്ട്ര): നേതാക്കളുടെ ജയപരാജയങ്ങള്‍ മനസിലാക്കാന്‍ സൈനിക ചരിത്രം പഠിച്ചാല്‍ മതിയെന്ന് സൈനിക മേധാവി മനോജ് നരവാനെ. റിട്ട. മേജര്‍ ശശികാന്ത് പിത്രയുടെ 'യ സാം ഹ' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ചരിത്രം പഠിക്കുന്നത് കഴിഞ്ഞ കാലത്തെ തെറ്റുകള്‍ മനിസിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില നേതാക്കള്‍ ജയിക്കുകയും ചിലര്‍ പരാജയപ്പെടുകയും ചെയ്തു. വിജയിച്ച നേതാക്കള്‍ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കോണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പുസ്തകമാണ് ശശികാന്ത് പിത്രയുടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.