കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

റോഡുകൾ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മെഷീനുകൾ ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടെന്നും എല്ലാ ദിവസവും വെള്ളം തളിക്കാറുണ്ടെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് കുമാര്‍ പറഞ്ഞു

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

By

Published : Nov 8, 2019, 10:56 AM IST

ന്യുഡല്‍ഹി : ദേശീയ തലസ്ഥാനത്ത് പൊടി തടയുന്നതിനായി ഗീത കോളനി പ്രദേശങ്ങളില്‍ വെള്ളം തളിച്ച് പൊടി നിയന്ത്രിക്കുകയാണ് ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ എല്ലാ ദിവസവും ഡല്‍ഹിയില്‍ നടത്തി വരികയാണ്. റോഡുകൾ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മെഷീനുകൾ ഉപയോഗിച്ച് വൃത്തിയാകാറുണ്ടെന്നും എല്ലാ ദിവസവും വെള്ളം തളിക്കാറുണ്ടെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് കുമാര്‍ ഇിടിവി ഭാരതിനോട് പറഞ്ഞു.

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ഡല്‍ഹി സര്‍ക്കാര്‍ യാതൊരുവിധത്തിലുള്ള സഹായവും ഒരു വര്‍ഷമായി നല്‍കുന്നില്ല. സര്‍ക്കാര്‍ രാഷ്‌ട്രീയത്തിന് വേണ്ടിയുള്ള പരസ്യം മാത്രമാണ് നടത്തുന്നതെന്നും ഹോര്‍ട്ടികൾച്ചര്‍ വിഭാഗത്തിനുവേണ്ടി അനുവദിച്ച ഫണ്ട് പോലും ഇതുവരെ നല്‍കിയിട്ടിലെന്നും അദ്ദേഹം പറഞ്ഞു. ഇസ്റ്റ് ഡല്‍ഹി പ്രദേശങ്ങളില്‍ മലിനീകരണം കുറക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് മെഷീനുകൾ വാങ്ങി പ്രവര്‍ത്തിച്ച് വരികയാണെന്നും സന്ദീപ് കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details