കേരളം

kerala

ETV Bharat / bharat

താഹിര്‍ ഹുസൈനെതിരെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കേസെടുത്തു - delhi riot

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും കലാപത്തില്‍ ആവശ്യമായ ധനസഹായം നല്‍കിയെന്നുമാണ് കേസ്

ED registers case against suspended AAP Councilor Tahir Hussain enforcement directorate ആംആദ്മി പാര്‍ട്ടി താഹിര്‍ ഹുസൈന്‍ AAP Councilor Tahir Hussain delhi riot delhi riot latest news
ആംആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്

By

Published : Mar 11, 2020, 1:27 PM IST

ന്യൂഡല്‍ഹി:ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതക കേസില്‍ അറസ്റ്റിലായ ആംആദ്‌മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും കലാപത്തില്‍ ആവശ്യമായ ധനസഹായം നല്‍കിയെന്ന കേസിലുമാണ് താഹിര്‍ ഹുസൈനെതിരെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെയും ഇഡി കേസെടുത്തത്.

സസ്പെന്‍ഷനിലായ ആംആദ്‌മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനിന്‍റെ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധവും ഇഡി അന്വേഷണവിധേയമാക്കും. നിലവില്‍ ഡല്‍ഹി പൊലീസിന്‍റെ കസ്‌റ്റഡിയിലാണ് താഹിര്‍ ഹുസൈന്‍. താഹിര്‍ ഹുസൈനിന്‍റെ മൂന്ന് സഹായികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details