ന്യൂഡൽഹി : നീരവ് മോദിയുടെയും മെഹുൽ ചോക്‌സിയുടെയും 1,350 കോടി രൂപയുടെ 2,300 കിലോഗ്രാം വജ്രങ്ങളും മുത്തുകളും ഹോങ്കോങ്ങിൽ നിന്ന് തിരികെ കൊണ്ടുവന്നതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.
നീരവ് മോദിയുടെയും മെഹുൽ ചോക്‌സിയുടെയും 1,350 കോടി വിലവരുന്ന വസ്തുക്കൾ തിരികെ എത്തിച്ചതായി ഇഡി
ബാങ്ക് വായ്‌പാ തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും എതിരെ അന്വേഷണം തുടരുകയാണ്
മുംബൈയിൽ വന്നിറങ്ങിയ 108 ചരക്കുകളിൽ 32 എണ്ണവും മോദിയുടെ നിയന്ത്രണത്തിലുള്ള വിദേശ സ്ഥാപനങ്ങളുടേതാണ്. ബാക്കിയുള്ളവ മെഹുൽ ചോക്സിയുടെ കമ്പനികളുടേതാണ്. മുംബൈയിലെ ഒരു പിഎൻബി ശാഖയിൽ നിന്ന് രണ്ട് ബില്യൺ യുഎസ് ഡോളറിന്‍റെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രണ്ട് വ്യാപാരികള്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തുകയാണ്. വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിനായി ഹോങ്കോങ്ങിലെ അധികാരികളുമായി എല്ലാ നിയമപരമായ നടപടികളും പൂർത്തിയാക്കിയിരുന്നതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു. കൊണ്ട് വന്ന വിലപിടുപ്പുള്ള വസ്തുക്കളെ പിഎംഎൽഎയുടെ കീഴിൽ ഒദ്യോഗികമായി പിടിച്ചെടുക്കും.