കേരളം

kerala

പ്ലാസ്റ്റിക് ഉപയോഗിച്ച് ഇഷ്‌ടികക്ക് ബദൽ

By

Published : Jan 30, 2020, 8:42 AM IST

Updated : Jan 30, 2020, 9:59 AM IST

ഓഫീസ് കോമ്പൗണ്ട് മനോഹരമാക്കുന്നതിനാണ് ആദ്യമായി ഇക്കോ ബ്രിക്ക് ഉപയോഗിച്ചത്. എസ്‌ഡി‌ഒ ഓഫീസിലെ പൊതു സ്ഥലത്ത് ഇരിപ്പിടങ്ങൾ നിർമ്മിക്കുന്നതിനും ഇക്കോ ബ്രിക്ക്‌സ് ഉപയോഗിച്ചിട്ടുണ്ട്

Eco bricks  Bishnupur  Plastic campaign  Single-use plastic  പ്ലാസ്റ്റിക് ഉപയോഗിച്ച് ഇഷ്‌ടികക്ക് ഒരു ബദൽ
പ്ലാസ്റ്റിക് ഉപയോഗിച്ച് ഇഷ്‌ടികക്ക് ഒരു ബദൽ

കൊൽക്കത്ത:പ്ലാസ്റ്റിക് കൊണ്ട് ഇഷ്ടികകൾക്ക് ബദൽ സംവിധാനമൊരുക്കി മാതൃകയാകുകയാണ് ബൻകുര ജില്ലയിലെ ബിഷ്‌ണുപൂരിലെ ആളുകൾ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പശ്ചിമ ബംഗാളിലെ ബിഷ്‌ണുപൂർ ജില്ലയിലെ പ്രാദേശിക നാഗരിക അധികാരികൾ ഈ രീതി അവലംബിക്കുന്നത്.

ബിഷ്‌ണുപൂരിലെ സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) മനസ് മണ്ഡൽ ആണ് ഈ സംരംഭം ആദ്യമായി വിഭാവനം ചെയ്‌തത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിർമിച്ചാണ് ഇഷ്‌ടികക്ക് ബദൽ നിർമിക്കുന്നത്. കുപ്പികൾ പൂർണമായും നിറച്ച് കഴിഞ്ഞാൽ അവ സിമന്‍റിനൊപ്പം നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നീട് ഇഷ്ടികകളായി ഉപയോഗിക്കാം. മണ്ഡലും മകനുമാണ് ഈ പരിശ്രമത്തിന്‍റെ പ്രധാന ഭാഗമായിരുന്നത്.

പ്ലാസ്റ്റിക് ഉപയോഗിച്ച് ഇഷ്‌ടികക്ക് ബദൽ

തുടക്കത്തിൽ പരിസ്ഥിതി സൗഹൃദ ഇഷ്ടികകൾ നിർമിക്കാൻ സ്‌കൂൾ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. ബിഷ്‌ണുപൂർ ടൗണിലുള്ള പ്രൈമറി സ്‌കൂളുകളെ ഈ ആശയവുമായി സമീപിക്കുകയും അവർ സമ്മതിക്കുകയും ചെയ്‌തുവെന്നും ക്രമേണ ഇത് ബിഷ്‌ണുപൂരിന്‍റെ അയൽ ഗ്രാമങ്ങളിൽ പ്രചരിച്ചുവെന്നും മണ്ഡൽ പറഞ്ഞു. മറ്റു ഗ്രാമങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളും അങ്ങേയറ്റം പ്രോത്സാഹജനകമായിരുന്നുവെന്നും മണ്ഡൽ കൂട്ടിച്ചേർത്തു. ഓഫീസ് കോമ്പൗണ്ട് മനോഹരമാക്കുന്നതിനാണ് ആദ്യമായി ഇക്കോ ബ്രിക്ക് ഉപയോഗിച്ചത്. എസ്‌ഡി‌ഒ ഓഫീസിലെ പൊതു സ്ഥലത്ത് ഇരിപ്പിടങ്ങൾ നിർമിക്കുന്നതിനും ഇക്കോ ബ്രിക്ക്‌സ് ഉപയോഗിച്ചിട്ടുണ്ട്.

ബിഷ്‌ണുപൂർ സബ് ഡിവിഷണൽ അഡ്‌മിനിസ്ട്രേഷൻ ആദ്യം വിദ്യാർഥികൾക്കും വിദ്യാഭ്യാസ വകുപ്പിനും മുന്നിലാണ് ഇക്കോ ബ്രിക്ക്‌സിന്‍റെ പ്രാധാന്യം അവതരിപ്പിച്ചത്. പിന്നീട് വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ ഇഷ്ടികകൾ നിർമിക്കാൻ തുടങ്ങി. ഓരോ പ്രൈമറി സ്‌കൂളിൽ നിന്നും 500ൽ അധികം ഇക്കോ ബ്രിക്ക്‌സ് ലഭിക്കുന്നുണ്ടെന്ന് അധികാരികൾ പറയുന്നു. ഗ്രാമീണ മേഖലയിൽ ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്‌ വഴി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ കുമിഞ്ഞു കൂടൽ ഒഴിവാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

Last Updated : Jan 30, 2020, 9:59 AM IST

ABOUT THE AUTHOR

...view details