കേരളം

kerala

ETV Bharat / bharat

രാജ്യത്തെ എട്ട് നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയുടെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തിലാണ് എട്ട് നിയമസഭ, ലോകസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ചവറ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചു

ECI defers by-elections in 8 constituencies due to pandemic, flood  ECI defers by-elections in 8 constituencies  എട്ട് നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യത്തെ എട്ട് നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By

Published : Jul 23, 2020, 4:44 PM IST

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തില്‍ എട്ട് നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ മാറ്റിവെച്ചു. സാഹചര്യങ്ങള്‍ അനുകൂലമാവുന്നതോടെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ്. ബിഹാറില്‍ പാര്‍ലമെന്‍ററി മണ്ഡലമായ (വാല്‍മീകി നഗര്‍ 1), അസമിലെ നിയമസഭ മണ്ഡലമായ (സിബ്‌സനഗര്‍ 108), തമിഴ്‌നാട്ടിലെ നിയമസഭ മണ്ഡലങ്ങളായ (10- തിരുവോട്ടിയൂര്‍, 46- ഗുഡിയാട്ടം എസ്‌സി), മധ്യപ്രദേശിലെ നിയമസഭ മണ്ഡലമായ(166- അഗര്‍, എസ്‌സി), ഉത്തര്‍പ്രദേശിലെ നിയമസഭ മണ്ഡലങ്ങളായ (65-ബുലന്ദ്ഹര്‍, 95-തുണ്ടല, കേരളത്തിലെ (117-ചവറ) നിയമസഭ മണ്ഡലം എന്നിവിടങ്ങളില്‍ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പാണ് മാറ്റി വെച്ചത്.

ഒഴിവ് വരുന്നതിനനുസരിച്ച് ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പിലൂടെ ഒഴിവുകള്‍ നികത്താനാണ് നിയമപ്രകാരം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കൊവിഡ് വ്യാപിച്ചിരിക്കുന്നതിനാലും സ്ഥിതി മെച്ചപ്പെടാത്തതിനാലും ഇത്തരം സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ പറയുന്നു. കൂടാതെ ചില സംസ്ഥാനങ്ങളിലും ജില്ലകളിലും കനത്ത മഴയോടനുബന്ധിച്ച് പ്രളയം സംഭവിച്ചിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ജില്ലാ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇത്തരം വിപരീത സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. അസമിലും ബിഹാറിലുമാണ് പ്രളയം കൂടുതല്‍ ദുരന്തം വിതച്ചത്.

ABOUT THE AUTHOR

...view details